10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

July 2, 2024
June 29, 2024
June 28, 2024
June 24, 2024
June 20, 2024
May 5, 2024
April 21, 2024
March 26, 2024
March 25, 2024
March 19, 2024

സ്കൂള്‍ അടയ്ക്കും മുമ്പേ അടുത്ത വര്‍ഷത്തെ യൂണിഫോം; സംസ്ഥാനതല ഉദ്ഘാടനം 25ന്

Janayugom Webdesk
കൊച്ചി
March 18, 2023 10:18 pm

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. 2022–23 അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് അടുത്ത വർഷത്തേക്കുള്ള യൂണിഫോമുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഈ മാസം 25ന് രാവിലെ 11ന് ഏലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൈത്തറി യൂണിഫോം നൽകിയാണ് ഉദ്ഘാടനം. സ്കൂളിന് സമീപത്തുള്ള ഏലൂർ മുനിസിപ്പൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രിമാരായ വി ശിവൻകുട്ടി, പി രാജീവ് തുടങ്ങിയവർ പങ്കെടുക്കും.

സമീപത്തെ മുഴുവൻ സ്കൂളുകളിലെയും അധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി പരിപാടിയെ ജനകീയ ഉത്സവമാക്കി മാറ്റുമെന്ന് ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ മന്ത്രി പറഞ്ഞു. പരിപാടിയുടെ സംഘാടക സമിതി രൂപീകരിക്കുന്നതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഏലൂർ നഗരസഭ കൗൺസിൽ ഹാളിൽ പ്രത്യേക യോഗം ചേരും. കളമശേരി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുത്ത 60 അങ്കണവാടികൾ നവീകരിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു. ബിപിസിഎല്ലിന്റെ സഹായത്തോടെ 95,61,502 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Eng­lish Sum­ma­ry: Next year’s uni­forms are ready before school closes
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.