August 7, 2022 Sunday

Related news

December 4, 2021
March 27, 2021
January 3, 2021
January 1, 2021
December 30, 2020
December 29, 2020
August 18, 2020
July 15, 2020
April 29, 2020
March 4, 2020

എന്തു ചാരിറ്റിയെന്നു പറഞ്ഞാലും അതിൽ കച്ചവടമുണ്ട്‌: പുതുവർഷത്തിലെ പ്രൈം ടൈമിൽ ഗോളടിച്ചതാര്‌? വൈറലായി കുറിപ്പ്

Janayugom Webdesk
തിരുവനന്തപുരം
January 3, 2021 12:09 pm

നെയ്യാറ്റിൻകര സംഭവത്തിലെ കുട്ടികള്‍ക്ക് സഹായ വാഗ്ദാനവുമായി എത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങള്‍. ചാരിറ്റിയുടെ പേരില്‍ പരസ്യ നേട്ടമാണ് ലക്ഷ്യംവെക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകനായ ഈപ്പൻ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
മൊതലാളിമാർ അവരുടെ ബ്രാൻ്റിന് ചുളുവിൽപരസ്യം കിട്ടാൻ വേണ്ടി പല പരിപാടിയും ചെയ്യും, അത് ചില ചിക്ളി മാധ്യമങ്ങൾ സർക്കാരിന് സാധ്യമാകാത്തത് ‘തങ്ക’പ്പെട്ട മൊതലാളി ചെയ്തില്ലേ ഇവിടെയെന്തിന് പിന്നെയൊരു സർക്കാർ, ട്വൻ്റി ട്വൻ്റി മൊതലാളിമാർ പോരെ എന്നൊക്കെ വിളിച്ചു കൂവുമെന്നും അദ്ദേഹം കുറിക്കുന്നു.

സർക്കാർ ആ കുട്ടികളുടെ സംരക്ഷണം നിയമപരമായിത്തന്നെ ഏറ്റെടുത്തിരിക്കുകയാണ് അവർക്ക് വീടും വിദ്യാഭ്യാസവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുമുണ്ട്. അതിന് അതിൻ്റേതായ നിയമപരമായ കാലതാമസങ്ങൾ തീർച്ചയായുമുണ്ടാവും. അതിനിടയിൽ റൂമിൽക്കിടന്ന് ക്യാമറയുടെ മുമ്പിൽ കാണിക്കുന്ന ഗോളടിപ്പരിപാടിയുമായി ചിലർ വന്നത് ചില താല്പര്യങ്ങളുമായിയാണ് എന്നത് പകൽ പോലെ വ്യക്തമാണ്. എന്തു ചാരിറ്റിയെന്നു പറഞ്ഞാലും അതിൽ കച്ചവടമുണ്ട് നോക്കൂ പുതുവർഷത്തിൽ ഇത്രയേറെ പ്രൈം ടൈം അയാൾക്കും അയാളുടെ ബ്രാൻറിനും എടുക്കണമെങ്കിൽ സെക്കൻ്റിന് എത്ര കുറച്ചു വച്ച് കണക്കാക്കിയാൽപ്പോലും കോടിക്കണക്കിന് രൂപയുടെ പരസ്യമൂല്യം ഫ്രീയായി ആ ബ്രാൻ്റ് ലോകമാകെ നേടിയില്ലേ എന്നും ചോദിക്കുന്നു.

 

 

ഈപ്പൻ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരുപം

ആ.…ആർക്കറിയാം : അയൽക്കാരൻ്റെയോ സർക്കാരിൻ്റെയോ സ്ഥലം കൈയ്യേറുകയും പിന്നീട് തിണ്ണമിടുക്കു കാണിക്കുകയും ചെയ്യുന്ന ധാരാളം ആൾക്കാർ നമ്മുടെ ഇടയിലുണ്ട്. ചില സമയത്ത് ബുദ്ധിമോശം കൊണ്ട് അത് വലിയ ദുരന്തങ്ങളിൽ ചെന്നവസാനിക്കും.ദുരന്തമുഖത്ത് പിന്നെ നിയമത്തിനും ന്യായത്തിനുമൊന്നും സ്ഥാനമില്ല, നമ്മളുൾപ്പെടെ എല്ലാവരും ദുരന്തത്തിനൊപ്പമാകും അവിടെ വലിയ പൊതുജനവികാരം ഉടലെടുക്കും പെട്ടെന്ന് ചിലരെ വില്ലൻരൂപത്തിൽ പ്രതിഷ്ഠിക്കും പിന്നെ ചർച്ചകൾ ആ വഴിക്കാവും. ഉദാഹരണത്തിന് രണ്ടു വണ്ടികൾ തമ്മിൽ മുട്ടിയാൽ കുറ്റം ചെയ്തത് ചെറിയ വണ്ടിക്കാരനാണെങ്കിൽപ്പോലും അത് മറന്ന് വലിയ വണ്ടിക്കാരനെ കുറ്റക്കാരനാക്കി രണ്ടെണ്ണം കൊടുക്കുന്ന തരം പരിപാടി. മൊതലാളിമാർ അവരുടെ ബ്രാൻ്റിന് ചുളുവിൽപരസ്യം കിട്ടാൻ വേണ്ടി പല പരിപാടിയും ചെയ്യും, അത് ചില ചിക്ളി മാധ്യമങ്ങൾ സർക്കാരിന് സാധ്യമാകാത്തത് ‘തങ്ക’പ്പെട്ട മൊതലാളി ചെയ്തില്ലേ ഇവിടെയെന്തിന് പിന്നെയൊരു സർക്കാർ, ട്വൻ്റി ട്വൻ്റി മൊതലാളിമാർ പോരെ എന്നൊക്കെ വിളിച്ചു കൂവും, അതൊക്കെ ചിക്ളി രാഷ്ട്രീയം. പക്ഷേ മൊതലാളി വസന്തയിൽ നിന്നും വസ്തുവാങ്ങി കുട്ടികൾക്കു നല്കാൻ ശ്രമിച്ചതിലൂടെ മരിച്ചു പോയവർ കൈയ്യേറ്റക്കാരാണെന്നും ആ ഭൂമി വസന്തയുടേതാണെന്നും പൊതുമണ്ഡലത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.പിന്നെ കോടതിയിൽ സ്റ്റേയായിട്ടുള്ള ഒരു പ്രോപ്പർട്ടി എങ്ങനെ ക്രയവിക്രയം ചെയ്യാൻ സാധിക്കും എന്നുള്ളതും അത് കോടതിയലക്ഷ്യമാണോ എന്നതും പുറകേ വരാനിരിക്കുന്ന വിവരങ്ങൾ മാത്രമാണ്. ഓർക്കുക അവരെ ന്യായീകരിക്കാൻ ശ്രമിച്ചാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അറിഞ്ഞോ അറിയാതെയേ ഓരോരുത്തരും കുടപിടിക്കുന്നതിനു തുല്യമാകും. പിന്നെ സർക്കാർ ആ കുട്ടികളുടെ സംരക്ഷണം നിയമപരമായിത്തന്നെ ഏറ്റെടുത്തിരിക്കുകയാണ് അവർക്ക് വീടും വിദ്യാഭ്യാസവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുമുണ്ട്. അതിന് അതിൻ്റേതായ നിയമപരമായ കാലതാമസങ്ങൾ തീർച്ചയായുമുണ്ടാവും. അതിനിടയിൽ റൂമിൽക്കിടന്ന് ക്യാമറയുടെ മുമ്പിൽ കാണിക്കുന്ന ഗോളടിപ്പരിപാടിയുമായി ചിലർ വന്നത് ചില താല്പര്യങ്ങളുമായിയാണ് എന്നത് പകൽ പോലെ വ്യക്തമാണ്. എന്തു ചാരിറ്റിയെന്നു പറഞ്ഞാലും അതിൽ കച്ചവടമുണ്ട് നോക്കൂ പുതുവർഷത്തിൽ ഇത്രയേറെ പ്രൈം ടൈം അയാൾക്കും അയാളുടെ ബ്രാൻറിനും എടുക്കണമെങ്കിൽ സെക്കൻ്റിന് എത്ര കുറച്ചു വച്ച് കണക്കാക്കിയാൽപ്പോലും കോടിക്കണക്കിന് രൂപയുടെ പരസ്യമൂല്യം ഫ്രീയായി ആ ബ്രാൻ്റ് ലോകമാകെ നേടിയില്ലേ… ചില സഹായങ്ങൾ നന്ദിപൂർവ്വം നിരസിച്ച ആ കുട്ടികളാണ് ശരി.. സർക്കാരിനു മാത്രമേ ഇപ്പോൾ ആ കുട്ടികളെ നിയമപരമായി സംരക്ഷിക്കാനും സാധ്യമെങ്കിൽ അവർ ആഗ്രഹിച്ച ആ സ്ഥലം തന്നെ കോമ്പൻസേഷൻ കൊടുത്ത് അവകാശം വാങ്ങി കുട്ടികൾക്കായി പട്ടയം നല്കി കൊടുക്കാനും സാധിക്കുകയുള്ളൂ. മോട്ടോർ വാഹന നിയമമനുസരിച്ച് അക്കവും അക്ഷരവുമൊക്കെ നേരാംവണ്ണമല്ലാത്ത രീതിയിൽ നമ്പർ പ്ലെയിറ്റൊക്കെ വക്കാമോ.കടലാസിൽ ഓക്സിജൻ പൊതിഞ്ഞു നല്കാനൊക്കെയാകുമോ? ആ’ ആർക്കറിയാം ചിലപ്പോ ചാരിറ്റി ഫാൻസ് സംഘടനകൾക്കു സാധിക്കുമായിരിക്കും

 

Eng­lish Sum­ma­ry : Neyy­at­tinkara Incident

You may also like this video :

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.