പരിക്കുമൂലം കുറെകാലം വിശ്രമത്തിലായിരുന്ന നെയ്മര്‍ ബ്രസീല്‍ ടീമിലേക്ക് തിരിച്ചെത്തി. ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ബ്രസീൽ ടീമിലാവും ക്യാപ്ടനായി നെയ്മര്‍ മടങ്ങിവരവ്. മാര്‍ച്ച് 28, ഏപ്രില്‍ 1 തീയതികളില്‍ ബൊളീവിയ, പെറു എന്നിവരുമായാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏറ്റുമുട്ടും. നവംബറില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ നെയ്മര്‍ പരിക്കുമൂലം കളിച്ചിരുന്നില്ല. ഫിറ്റ്‌നസും ഫോമും നിലനിര്‍ത്തുന്ന കളിക്കാരെല്ലാം ടീമിലുണ്ടെന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ പറഞ്ഞു. എല്ലായിപ്പോഴും കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗോള്‍ കീപ്പർ അലിസണിന് ടീമില്‍ ഇടം ലഭിച്ചില്ല. ലിവര്‍പൂള്‍ ടീമിനായി കളിക്കുന്നതിനിടെ പരിക്കേറ്റതാണ് അലിസണിന് തിരിച്ചടിയായത്. അലിസണ്‍ വിശ്രമത്തിലാണെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കി. ലിവര്‍പൂളിന്റെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങള്‍ അലിസണിന് നഷ്ടമാകും.
കോപ്പ അമേരിക്ക മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട ഗബ്രിയേല്‍ ജീസസിനും ബൊളീവിയയ്‌ക്കെതിരെ മത്സരിക്കാന്‍ കഴിയില്ല. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ബ്രസീല്‍ ടീം: നെയ്മര്‍, വെവര്‍ട്ടന്‍, എഡേഴ്‌സണ്‍, ഇവാന്‍, ഡാനി ആല്‍വെസ്, ഡാനിലോ, റെനാന്‍ ലോഡി, അലെസ് സാന്‍ഡ്രോ, മാര്‍ക്വീന്യോസ്, ഫിലിപ്പ്, എഡര്‍ മിലിറ്റാവോ, തിയാഗോ സില്‍വ, ആര്‍തര്‍, കാസിമിറോ, ബ്രൂണോ ഗുയിമറസ്, ഫിലിപ്പ് കൗടീന്യോ, എവര്‍ട്ടന്‍ റിബൈറോ, ഫാബീന്യോ, ഗബ്രിയേല്‍ ജീസസ്, ഫിര്‍മീനോ, ബാര്‍ബോസ, എവര്‍ട്ടന്‍, റിച്ചാള്‍സണ്‍, ബ്രൂണോ ഹെന്റിക്വെ.
ENGLISH SUMMARY: Neymar back to Brazilian team
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.