കോവിഡിനെ തോൽപ്പിച്ച് നെയ്മർ തിരിച്ചെത്തി

Web Desk

പാരിസ്

Posted on September 12, 2020, 9:51 pm

പിഎസ്ജിയുടെ സൂപ്പർ താരം നെയ്മർ കോവിഡ് മുക്തനായി. സമൂഹമാധ്യമങ്ങളിലൂടെ നെയ്മർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനുമതി ലഭിച്ചാലുടൻ തന്നെ നെയ്മർ പരിശീലനത്തിനിറങ്ങും.

നേരത്തെ നെയ്മറെ കൂടാതെ ആറു താരങ്ങൾക്കും പിഎസ്ജിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കിലിയൻ എംബാപ്പെ, എയ്ഞ്ചൽ ഡി മരിയ, മൗറോ ഇകാർഡി, പരേഡസ്, കെയ്‌ലർ നവാസ്, മാർക്കിഞ്ഞോസ് എന്നിവർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എംബാപ്പെ ഒഴികെയുള്ളവർക്ക് വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നായിരുന്നു കോവിഡ് പിടിപ്പെട്ടത്. എംബാപ്പെക്ക് കോവിഡ് സ്ഥിരീകരിച്ചത് ഫ്രഞ്ച് ക്യാമ്പിൽ നിന്നായിരുന്നു.

പരിശീലനത്തിലേക്ക് മടങ്ങി, സൂപ്പര്‍ ഹാപ്പി എന്നാണ് കൊറോണ ഔട്ട് എന്ന ഹാഷ് ടാഗോടെ നെയ്മര്‍ ട്വീറ്റ് ചെയ്തത്. ലീഗ് വണ്ണില്‍ മാര്‍സെല്ലെക്കെതിരെ ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ നെയ്മര്‍ കളിച്ചേക്കും. കഴിഞ്ഞ ദിവസം ലീഗ് വണ്ണിലേക്ക് പുതുതായി എത്തിയ ലെന്‍സിനോട് എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി തോല്‍വി വഴങ്ങി. ടീമിലെ പതിനെട്ടുകാരനായ കയ്‌സ് റുയിസ്, 20കാരന്‍ ഗോള്‍കീപ്പര്‍ മാര്‍സിന്‍ ബുള്‍ക്ക എന്നിവരെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഉള്‍പ്പെടുത്തിയാണ് ടച്ചല്‍ ടീമിനെ ഇറക്കിയത്.

Eng­lish summary:Neymar cured from Covid

You may also like this video;