Web Desk

തിരുവനന്തപുരം

November 28, 2020, 7:32 pm

പരാതിക്കാരെനെയും മകളെയും അധിക്ഷേപിച്ച സംഭവം; എഎസ്‌ഐക്ക് സസ്‌പെൻഷൻ

Janayugom Online

പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ സംഭവത്തില്‍ നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഗോപകുമാറിനെ സസ്പെന്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് റേഞ്ച് ഡിഐജി പ്രാഥമിക അന്വേഷണം നടത്തി ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് സസ്പെൻഷൻ.

കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ സുദേവനോടാണ് നെയ്യാര്‍ ഡാം എഎസ്‌ഐ മോശമായി പെരുമാറിയത്. പരാതി നോക്കാൻ മനസില്ലായെന്നും ഞങ്ങള്‍ അനാവശ്യം പറയുമെന്നും ഭീക്ഷണിപെടുത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് നടപടി.

ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നല്‍കിയത്. അന്ന് പൊലീസ് വിവരങ്ങള്‍ തേടി. എന്നാല്‍ കേസില്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് സുദേവൻ വീണ്ടും സ്റ്റേഷനിലെത്തിയത്. അപ്പോഴാണ് ഗോപകുമാര്‍ അപമര്യാദയായി പെരുമാറിയത്.

ENGLISH SUMMARY: NEYYAR DAM ASI GOPAKUMAR SUSPENDED

YOU MAY ALSO LIKE THIS VIDEO