നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച രണ്ട് സിംഹങ്ങളില്‍ ഒന്ന് ചത്തു

Web Desk
Posted on September 19, 2019, 3:56 pm

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലേയ്ക്ക് കൊണ്ടുവന്ന രണ്ട് സിംഹങ്ങളില്‍ ഒന്ന് ചത്തു. ആറരവയസ്സുള്ള ഏഷ്യന്‍ പെണ്‍ സിംഹമാണ് ചത്തത്.

യാത്ര മധ്യേ സിംഹത്തിന് പരിക്കു പറ്റിയതാകാം മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടാഴ്ച്ചയായി പെണ്‍സിംഹം മൃഗശാലയില്‍ ചികിത്സയിലായിരുന്നു. ആഹാരവും കഴിച്ചിരുന്നില്ല. ഗുജറാത്തിലെ സക്കര്‍ബര്‍ഗ് മൃഗശാലയില്‍ നിന്നുള്ള രണ്ട് ഏഷ്യന്‍ സിംഹങ്ങളെ ഓഗസ്റ്റ് 18 നാണ് കേരളത്തിലെത്തിച്ചത്.