September 29, 2022 Thursday

Related news

September 5, 2022
September 4, 2022
August 12, 2022
August 5, 2022
July 7, 2022
July 5, 2022
July 3, 2022
May 19, 2022
May 1, 2022
March 27, 2022

ജലനിരപ്പ് ഉയര്‍ന്നു; നെയ്യാര്‍, മലമ്പുഴ ഡാമുകളുടെ നാല് ഷട്ടറുകള്‍ തുറന്നു

Janayugom Webdesk
തിരുവനന്തപുരം/ പാലക്കാട്
September 20, 2020 9:41 am

കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ അണക്കെട്ടുകളിലെ ജല നിരപ്പ് ഉയര്‍ന്നു. നെയ്യാര്‍, മലമ്പുഴ ഡാമുകളുടെ നാല് ഷട്ടറുകളും അരുവിക്കര ഡാമിന്റെ രണ്ട് ഷട്ടറുകളും ഉയര്‍ത്തി. പെരിങ്ങല്‍കുത്ത്,കേരള ഷോളയാര്‍ ഡാമുകളും തുറന്നു. പോത്തുകണ്ടി ഡാമുകള്‍ തുറക്കുമെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീര പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ഡാമില്‍ 80 ശതമാനം വെള്ളം നിറഞ്ഞു. മുലപ്പെരിയാര്‍ ഡാമിന്റെ ജല നിരപ്പ് 125 അടിയായി. ബാണസുരസാഗര്‍ ഡാം ഉച്ചയ്ക്ക് തുറക്കും

അതേസമയം, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ റെഡ് അലർട്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Eng­lish sum­ma­ry: Ney­yar , malam­buzha dams opened

You may also like this video:

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.