August 7, 2022 Sunday

Related news

March 27, 2021
January 3, 2021
January 1, 2021
December 30, 2020
December 29, 2020
April 29, 2020
December 25, 2019

നെയ്യാറ്റിൻകര സംഭവം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

Janayugom Webdesk
തിരുവനന്തപുരം
January 1, 2021 1:06 pm

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ മരിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡിജിപി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. റൂറല്‍ എസ്പിയോട് സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന്  കെെമാറിയത്. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് വീടും സ്ഥലവും സര്‍ക്കാര്‍ നല്‍കും. രണ്ട് പേര്‍ക്കൂം അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും ഇളയമകന്‍ ര‍ഞ്ജിത്തിന്റെ പഠന ചിലവുകള്‍ ഏറ്റെടുക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

Eng­lish sum­ma­ry: Neyy­atinkara case inves­ti­ga­tion to crime branch

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.