സനലിനെ ഡിവൈഎസ്പി മനപൂര്‍വ്വം കൊന്നത്: ക്രൈംബ്രാഞ്ച്

Web Desk
Posted on November 13, 2018, 8:43 am

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസില്‍ മുന്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.  സനലിനെ ഡിവൈഎസ്പി മനപൂര്‍വ്വം കൊന്നതാണെന്നും, പാഞ്ഞുവരുന്ന കാറ് കണ്ടുകൊണ്ട് അതിനു മുന്നിലേക്ക് തള്ളിയിട്ടതാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹരികുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ സെക്ഷന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇത് ഇന്ന് കോടതയില്‍ ഹാജരാക്കും.

ഹരികുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമതത്തിയതായും വ്യക്തമാക്കുന്നുണ്ട്. പ്രതികളെ സഹായിച്ചവരും തെളിവു നശിപ്പിച്ചവരും അടക്കം കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതിനാല്‍ തന്നെ  പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിട്ടുണ്ട്.