നെയ്യാറ്റിന്‍കര ആത്മഹത്യ: റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്‌

Web Desk
Posted on May 16, 2019, 4:46 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത് കുടുംബവഴക്കിനെയും, കടബാധ്യതെയും തുടർന്നെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. വായ്പ തിരിച്ചടക്കാത്തതിനാല്‍ വീടും സ്ഥലവും ജപ്തിയുടെ വക്കിലെത്തിയതും, ഭര്‍തൃമാതാവ് കൃഷ്ണമ്മയുടെയും, ഭര്‍ത്താവ് ചന്ദ്രന്റെയും ക്രൂര മാനസിക പീഡനവുമാണ് ലേഖയെയും മകള്‍ വൈഷ്ണവിയെയും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ലേഖ എഴുതിയ കുറിപ്പിലും ഇക്കാര്യങ്ങള്‍ വ്യക്തമാണ്.

മാത്രമല്ല ആത്മഹത്യക്ക് മുന്‍പ് വരെ വീട് വില്‍പ്പന നടക്കാത്തതിനെ ചൊല്ലി വഴക്കുണ്ടായതായി ചന്ദ്രന്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് അയാളവാസികളെ ചോദ്യംചെയ്യുമെന്ന് പോലീസ്. ബാങ്ക് അധികൃതരോട് ജപ്തി സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കുമെന്നും അറിയിച്ചു.

https://youtu.be/CTZ41hVzVyc