ജയ്‌പുർ: ദേശീയ മഹിളാ ഫെഡറേഷൻ (നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമിൻ- എൻഎഫ്ഐഡബ്ല്യു) ദേശീയ സമ്മേളനം സമാപിച്ചു. സംഘടനയുടെ പ്രസിഡന്റായി അരുണ റോയിയെയും ജനറൽ സെക്രട്ടറിയായി ആനി രാജയെയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. കമല സദാനന്ദൻ (കേരളം), ഗാർഗി ചക്രവർത്തി, നൂർ സെയ്ദ്, അസമി ഗോഗോയ്, സുശീല സഹായ്, പത്മാവതി, ദുർഗ ഭവാനി, ഫിലോമിന, രജീന്ദർ കൗർ, ആശ മിശ്ര എന്നിവരാണ് വൈസ്‌പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറിമാരായി അഡ്വ. പി വസന്തം (കേരളം), അരുണ സിൻഹ, നിഷ സിദ്ദു, കമൽജിത്, നിവേദിത ഝാ, ഡോ. രജനി, കൊണോനിറ്റ റോയ്, ദീപ്തി എന്നിവരെയും തെരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് ജെ ചിഞ്ചുറാണി, ഇ എസ് ബിജിമോൾ എംഎൽഎ, അഡ്വ. ഇന്ദിരാ രവീന്ദ്രൻ എന്നിവർ ദേശീയ എക്സിക്യൂട്ടീവിലും വിജയമ്മ ലാലി, എം പി മണിയമ്മ, ദീപ്തി അജയകുമാർ, ലീനാമ്മ ഉദയകുമാർ, ശ്രീകുമാരി എസ്, സ്വർണലത, സുമലത മോഹൻദാസ്, മഹിത മൂർത്തി, പി പി വിമല, പി ഭാർഗവി എന്നിവർ ദേശീയ കൗൺസിലിലും അംഗങ്ങളാണ്.
you may also like this video
English summary: NFIW: Aruna Roy President and Annie Raja General Secretary
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.