August 11, 2022 Thursday

എന്‍എഫ്ഐഡബ്ല്യു ദേശീയ സമ്മേളനം ആരംഭിച്ചു

Janayugom Webdesk
December 28, 2019 10:40 pm

ജയ്‌പൂര്‍: ദേശീയ മഹിളാസംഘം (എന്‍എഫ്ഐഡബ്ല്യു) 21-ാം സമ്മേളനം രാജസ്ഥാനിലെ ജയ്‌പൂരില്‍ ആരംഭിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ഗാര്‍ഗി ചക്രവര്‍ത്തി പതാക ഉയര്‍ത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് അരുണ റോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രാന്‍സ് വുമണ്‍ എഴുത്തുകാരി രേവതി, സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം അതുല്‍ കുമാര്‍ അഞ്ജാന്‍, കശ്മീര്‍ എന്‍എഫ്ഐഡബ്ല്യു സെക്രട്ടറി ലുബ്നഖ്വാദ്രി എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പോളിസി ഓഫ് ഡീസിറ്റി സൈനിംഗ് എന്ന വിഷയത്തില്‍ നൂര്‍സഹീര്‍ സംസാരിച്ചു. മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും കാഴ്ചക്കാരും ‘സൈന്റിഫിക് ജംപര്‍’, ‘വിവരാവകാശനിയമം’, ‘ട്രാന്‍സ്പെരന്‍സി അക്കൗണ്ടബിലിറ്റി രാജസ്ഥാനില്‍ എന്നീ വിഷയങ്ങളില്‍ ജയറാണി, കോമള്‍‍ ശ്രീവാസ്തവ, അമൃത ജോഗ്രി, ശങ്കര്‍സിംഗ് എന്നിവര്‍ സംസാരിച്ചു.

വൈകുന്നേരം ഏഴ് മുതല്‍ രാജസ്ഥാനിലെ പ്രശസ്ത സംഗീതജ്ഞരും നര്‍ത്തകി അനുസിങ്‌വിയും കലാസന്ധ്യ അവതരിപ്പിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിവസം രാവിലെ 10 മണി മുതല്‍ ‘വ്യുമന്‍ ഇനിഷ്യാറ്റീവ്സ് ഇന്‍ രാജസ്ഥാന്‍’ എന്ന വിഷയത്തില്‍ നിഖില്‍ ഡേ, കവിത ശ്രീവാസ്തവ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രൊഫ. മമ്ത, ഡോ. രേണു, ഭാരതത്തിലെ ആദ്യകാല പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധ ഡോ. മാലതി എന്നിവര്‍ സംസാരിച്ചു. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയായിരുന്നു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിവാദ്യമര്‍പ്പിച്ചു. വൈകുന്നേരം നാലിന് പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ പ്രതിനിധി സംഗമത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.