ദേശീയപാത വികസനം: സ്ഥലം ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം സർക്കാർ നൽകും

Web Desk
Posted on June 03, 2020, 10:09 pm

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടിവരുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കാൻ തീരുമാനിച്ചു. ഇത്തരമൊരു നിബന്ധന കേന്ദ്രം കൊണ്ടുവന്നിരുന്നു. കേരളത്തിന്റെ വികസനത്തിന് പദ്ധതി അത്യന്താപേക്ഷിതമായതിനാല്‍ ഈ വ്യവസ്ഥ അംഗീകരിച്ചുകൊണ്ട് 25 ശതമാനം സര്‍ക്കാര്‍ നല്‍കും. കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി ഈ ആവശ്യം നിറവേറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. 358 കോടി രൂപ കിഫ്ബിയില്‍ നിന്ന് ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലാണ് ഈ പദ്ധതിക്ക് വലിയ തടസ്സമായിരുന്നത്. ഭൂമി ഏറ്റെടുക്കല്‍ നല്ല വേഗത്തിലാക്കാന്‍ സംസ്ഥാനത്തിന്റെ ഇടപെടല്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. സ്ഥലമെടുപ്പ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സ്റ്റാഫിനെ നല്‍കാന്‍ തീരുമാനിച്ചു. ദേശീയപാത സ്ഥലമെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മറ്റു ചുമതലകള്‍ നല്‍കുന്നത് ഒഴിവാക്കും.

eng­lish sum­ma­ry: nh expani­sion: stte govt give 25% of expen­di­ture

you also may like this video