October 1, 2022 Saturday

Related news

September 27, 2022
September 26, 2022
September 24, 2022
September 23, 2022
September 22, 2022
September 22, 2022
September 22, 2022
September 19, 2022
September 18, 2022
September 12, 2022

തീവ്രവാദികൾക്ക് ആയുധ കൈമാറ്റം; ബിജെപി നേതാവ് എന്‍ഐഎ കസ്റ്റഡിയിൽ

Janayugom Webdesk
ശ്രീനഗർ
May 1, 2020 9:00 pm

തീവ്രവാദ സംഘടനകള്‍ക്ക് ആയുധമെത്തിച്ചു നൽകിയ ബിജെപി നേതാവിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. താരിഖ് അഹമ്മദ് മിര്‍ (36) ആണ് ബുധനാഴ്ച എന്‍ഐഎയുടെ പിടിയിലായത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ ചോദ്യം ചെയ്തപ്പോഴാണ് താരിഖിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചത്.

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി മത്സരിച്ച ഷോപിയാന്‍ വാചിയിലെ സർപഞ്ച് (ഗ്രാമമുഖ്യൻ) ആയ താരിഖ് അഹമ്മദ് മിർ ആണ് അറസ്റ്റിലായത്. ആയുധങ്ങൾ എത്തിച്ചു നൽകിയതുൾപ്പെടെയുള്ള സംഭവങ്ങളിൽ‌ ഇയാള്‍ക്കു ബന്ധമുള്ളതായി സംശയമുണ്ട്.

ബാരമുല്ലയിലെ വീട്ടില്‍ നിന്നാണ് താരിഖ് അഹ്‌മദ് മിറിനെ പിടികൂടിയത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇയാളെ നിലിവില്‍ സിംഗിള്‍ സെല്ലിലാണ് അടച്ചിരിക്കുന്നത്. തീവ്രവാദികള്‍ക്ക് ആയുധം നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് കൃത്യമായി കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എന്‍.ഐ.എ അറിയിച്ചു.

ENGLISH SUMMARY: NIA  arrest­ed bjp leader for han­dover weapons to ter­ror­ist group

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.