സ്വർണക്കടത്ത്; കൊച്ചി വിമാനത്താവളത്തിൽ എൻഐഎ പരിശോധന

Web Desk

കൊച്ചി

Posted on August 01, 2020, 7:51 pm

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എൻഐഎ പരിശോധന. ഡിഐജി വന്ദനയുടെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു പരിശോധന.

സ്വര്‍ണക്കടത്ത് കൊച്ചി വിമാനത്താവളം വഴിയും നടത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വന്ദനയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ റമീസ് ഈ വിമാനത്താവളം വഴി തോക്ക് കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻഐഎ അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY: NIA ENQUIRY IN KOCHI INTERNATIONAL AIRPORT

YOU MAY ALSO LIKE THIS VIDEO