എൻഐഎ ദുബായിൽ: ഫൈസൽ ഫരീദിനെ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം

Web Desk

കൊച്ചി

Posted on August 10, 2020, 10:36 pm

സ്വർണക്കടത്തു കേസ് അന്വേഷണത്തിനായി എൻഐഎ സംഘം ദുബായിൽ.മുഖ്യപ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുകയാണ് സംഘത്തിന്റെ ഉദ്ദേശ്യം.ദുബായ് പൊലീസ് കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദിനെ ഇന്ത്യയിലേയ്ക്ക് എത്തിക്കാൻ കഴിയുമോയെന്നും സംഘം പരിശോധിക്കും. അറ്റാഷയെ ചോദ്യം ചെയ്യാൻ നയതന്ത്ര തലത്തിൽ അനുമതി തേടിയെങ്കിലും യുഎഇ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദുബായ് പൊലീസ് അറസ്റ്റു ചെയ്ത ശേഷം ഫൈസലിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾക്കടക്കം ലഭിച്ചിട്ടില്ല.സ്വർണക്കടത്തു അടക്കമുള്ളത് ഫെഡറൽ കുറ്റമായാണ് ദുബായ് കണക്കാക്കുന്നത്. ന്യൂഡൽഹിയിൽ നിന്നും ദുബായിയിൽ ഇറങ്ങിയ അറ്റാഷയെ സംബന്ധിച്ചും കൂടുതൽ വിവരങ്ങളില്ല.

സ്വർണം അയച്ച ഫൈസൽ ഫരീദിന് മുഖ്യതുണയായത് റമീസടക്കമുള്ള ചിലരാണ്.ഇക്കാര്യത്തിൽ ചില പേരുകൾ യുഎഇക്ക് കൈമാറിയിട്ടുണ്ട്. ഫൈസലിനെ ചോദ്യം ചെയ്താൽ സ്വപ്നയും സരിത്തും അറ്റാഷയെ കുടുക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയോയെന്ന കാര്യത്തിലും വ്യക്തത വരും.പ്രതികളുടെ സ്വത്തു കണ്ടുകെട്ടുന്ന പ്രക്രിയയുടെ അവസാന വട്ട തീരുമാനങ്ങളും ദുബായ് അന്വേഷണത്തിന് ശേഷമായിരിക്കും സ്വീകരിക്കുകയെന്നതാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

Eng­lish sum­ma­ry: NIA look­ing for­ward to bring back FaIzal Fareed to India.

You may also like this video: