കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടന നേതാവിന് എൻഐഎ നോട്ടീസ് നല്കി. സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിങ്ങ് സിര്‍സയ്ക്കാണ് എൻഐഎ നോട്ടീസ് നല്‍കിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്.സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതേസമയം, ബില്ലിനെതിരെയുളള സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍. റിപ്പബ്ലിക് ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന ട്രാക്ടര്‍ റാലിയില്‍ മാറ്റമില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. 17 ന് കൂടുതല്‍ സമര പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
ENGLISH SUMMARY: NIA NOTICE TO FARMERS LEADER
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.