ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാനായി എൻ ഐ എ ഉദ്യോഗസ്ഥർ യുഎഇയിലേക്ക്

Web Desk

ന്യൂഡൽഹി

Posted on August 08, 2020, 5:07 pm

ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാനായി എൻ ഐ എ ഉദ്യോഗസ്ഥർ യു എഇയിലേക്ക്. നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ അന്വേഷണത്തിനായാണ് എൻ ഐഎ സംഘം യുഎയിലേക്ക് പോകുന്നത്. സ്വർണ്ണ കടത്ത് കേസിൽ എൻഐഎ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്.

ഫൈസൽ ഫരീദിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിക്രമങ്ങൾ നേരത്തെ തന്നെ എൻഫോഴ്സ്മെന്റ് ആരംഭിച്ചിരുന്നു. സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐ. ജിക്ക് കത്ത് നൽകി. സ്വത്ത് വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസൽ ഫരീദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തിൽ നിർദേശം നൽകിയിരിക്കുന്നത്.

you may also like this video