സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് സത്ര മുക്തി സംഗ്രം സമിതിയുടെ (എസ്എംഎസ്എസ്) അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയായ പ്രഞ്ചൽ കലിതയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്തു. കൃഷക് മുക്തി സംഗ്രം സമിതിയുടെ (കെഎംഎസ്എസ്) വിദ്യാർത്ഥി സംഘടനയാണ് സത്ര മുക്തി സംഗ്രം സമിതി (എസ്എംഎസ്എസ്).
പ്രഞ്ചൽ 2018–19 അദ്ധ്യയന വർഷത്തെ കോട്ടൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് ജനറൽ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ദിവസമാണ് എൻഐഎയ്ക്ക് മുന്നിൽ ഹാജരാകണെമെന്ന് ആവശ്യപ്പെട്ട് സമൻസ് ലഭിച്ചത്. സിഎഎ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് തന്നോട് ഹാജരാകാൻ പറഞ്ഞത്.
കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നും നൽകാൻ എൻഐഎയ്ക്ക് സാധിച്ചില്ല, അതുകൊണ്ട് ഇനിയും തന്നെ വിളിക്കാൻ സാധ്യതയുണ്ടെന്നും പ്രഞ്ചൽ പറഞ്ഞു. കെഎംഎസ്എസിന്റെ നേതാവാണ് അഖിൽ ഗോഗോയ്. അദ്ദേഹത്തെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കെഎംഎസ്എസിന്റെ മറ്റു നേതാക്കളായ ധാർജ്യ കോൺവാർ, ബിറ്റു സോനോവാൾ, മഹേഷ് കോൺവാർ എന്നിവരെയും എൻഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.