ഭീകരര്‍ക്കുള്ള ധനസഹായം; ബരാമുള്ളയില്‍ വീടുതോറും കയറിയിറങ്ങി എന്‍ഐഎ റെയ്ഡ്

Web Desk
Posted on July 28, 2019, 11:33 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ നാല് ഇടങ്ങളിലായി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. ഭീകരര്‍ക്കുള്ള അതിര്‍ത്തി കടന്നുള്ള ധനസഹായം കണ്ടെത്തുന്നതിനാണ് റെയ്ഡ്. വീടുതോറും കയറിയിറങ്ങിയാണ് റെയ്ഡ്.

കഴിഞ്ഞ മാസം വിഘടനവാദി നേതാവ് മസാരത് ആലത്തിനെ ജമ്മുകശ്മീരിലെ ജയിലില്‍നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഭീകരര്‍ക്കുള്ള ഫണ്ടിംഗ് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്.

You May Also Like This: