Web Desk

തിരുവനന്തപുരം

October 27, 2020, 11:58 am

സ്വര്‍ണക്കടത്ത്; റബിന്‍സിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Janayugom Online

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ  അറസ്റ്റിലായ റബിന്‍സ് ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  ഇന്നലെ   നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് റബിന്‍സിനെ അറസ്റ്റ് ചെയ്തത്. ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ചത് ഫൈസര്‍ ഫരീദും റബിന്‍സും ചേര്‍ന്നാണ്. നേരത്തെ ഇരുവരും യുഎഇയില്‍ അറസ്റ്റിലാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു

റബിൻസിനെ യുഎഇ നാടുകടത്തുകയായിരുന്നു .അവിടെ കസ്റ്റഡിയിൽ കഴിയുകയായിരുന്ന മൂവാറ്റുപുഴ സ്വദേശിയായ റബിന്‍സ് കുറ്റവാളികളെ പരസ്പരം കൈമാറുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നാടുകടത്തപെട്ടത്‌ .ഇന്നലെ വൈകീട്ട് എയർ ഇന്ത്യ വിമാനത്തിലാണ് റബിന്‍സ് എത്തിയത് .ഉയർന്ന എൻ ഐ എ ഉദ്യോഗസ്ഥർ എത്തി കസ്റ്റഡിയിലെടുത്തു കൊച്ചി ഓഫീസിലേയ്ക്ക് കൊണ്ടുപോയി .ഈ കേസിലെ അഞ്ച് പ്രതികളാണ് യു എ ഇയിൽ ഉള്ളത് .ഇതിൽ ഫൈസൽ ഫരീദ് ഇപ്പോഴും യു എ ഇ കസ്റ്റഡിയിലാണ്

Eng­lish sum­ma­ry: NIA to present rabins before court

You may also like this video: