യു.എ.പി.എ ചുമത്തി കോഴിക്കോട് പന്തീരാങ്കാവ് നിന്ന് അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനെയും താഹ ഫസലിനെയും രണ്ട് ജയിലുകളില്‍ താമസിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കോടതിയില്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ രണ്ട് ജയിലില്‍ താമസിപ്പിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കാന്‍ കോടതി എന്‍.ഐ.എ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
കാരണം വ്യക്തമാക്കി പ്രത്യേക ഹര്‍ജി നല്കിയാല്, ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. അലനെയും താഹയെയും 14 ദിവസത്തേക്ക് വീണ്ടും റിമാന്റ് ചെയ്തു. ഇവരെ തൃശ്ശൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.90 ദിവസത്തെ റിമാന്ഡ്കൂടി ആവശ്യപ്പെട്ട് എന്‍ഐഎ നല്കിയ ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദവും കോടതി ഇന്ന് പരിഗണിക്കും. ആറ് ദിവസത്തെ എന്‍ഐഎ കസ്റ്റഡി ഇന്നലെ അവസാനിച്ചിരുന്നു.
English Summary: NIA wants Allan and Thaha to be transferred to two prisons
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.