അന്തിക്കാട് നിധില്‍ കൊലക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Web Desk

അന്തിക്കാട്

Posted on October 24, 2020, 8:09 pm

അന്തിക്കാട് ആദർശ് കൊലക്കേസ് പ്രതി നിധിലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേർ കൂടി പിടിയിലായി. അന്തിക്കാട് സ്വദേശി സന്ദീപ്, മണലൂർ സ്വദേശി വിനായകൻ എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായി പ്രതികളുടെ എണ്ണം 12 ആയി.

ആദർശ് കൊലക്കേസില്‍ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ നിധിൽ, അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വരുമ്പോളാണ് പട്ടാപ്പകല്‍ കൊല്ലപ്പെട്ടത്.

Eng­lish sum­ma­ry: Nid­hil mur­der fol­lowup sto­ry

You may also like this video: