Web Desk

മുംബൈ

August 03, 2021, 4:13 pm

ഓഹരി വിപണി കുതിക്കുന്നു; നിഫ്റ്റി റെക്കോഡിലേക്ക്

Janayugom Online

നിക്ഷേപകര്‍ക്ക്​ അനുകൂലമായ സാഹചര്യങ്ങള്‍ ലഭിച്ചതോടെ റെക്കോഡിട്ട് ഇന്ത്യന്‍ ഓഹരി വിപണി. കോവിഡ്​ നിയന്ത്രണങ്ങളിലെ ഇളവുകളും ധനക്കമ്മി കുറഞ്ഞതും നികുതി പിരിവ്​ കൂടിയതുമാണ്​ അനുകൂല സാഹചര്യമൊരുങ്ങാനിടയായത് .

നിഫ്​റ്റി സൂചിക ആദ്യമായി 16,000 തൊട്ടു. റെക്കോഡ്​ ഉയരത്തിലാണ്​ സെന്‍സെക്​സ്​ വ്യപാരവും പുരോഗമിക്കുന്നത് . ചൊവ്വാഴ്ച ഉച്ച 12.51ഓടെ സെന്‍സെക്​സ്​ 53,472 പോയന്‍റിലും നിഫ്​റ്റി 16,025 പോയന്‍റിലും എത്തിയിരുന്നു.

ഇന്‍ഫോസിസ്, ടാറ്റ കണ്‍സല്‍ട്ടന്‍സി ​തുടങ്ങിയ ഐ.ടി കമ്ബനികളും ടൈറ്റാനുമാണ്​ ബോംബെ ഓഹരി വിപണിക്ക് കരുത്ത് നല്‍കിയത് ​. കൂടാതെ എച്ച്‌​.ഡി.എഫ്​.സി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്​ഥാന്‍ യൂനിലിവര്‍ എന്നിവയും നേട്ടം കൊയ്തു.

ഓഹരിവിപണിയില്‍ ഇന്ന് നേട്ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചത്​. പിന്നീട്​ ഐ.ടി,ഓ​​ട്ടോ, ധനകാര്യ സ്​ഥാപനങ്ങള്‍, റിയല്‍ എസ്​റ്റേറ്റ്​ എന്നിവയില്‍ വാങ്ങല്‍ സമ്മര്‍ദ്ദം കൂടുകയായിരുന്നു.

Eng­lish Sum­ma­ry : NIFTY going to new record in stock market

You may also like this video :