Web Desk

കാബൂള്‍

July 24, 2021, 10:25 pm

അഫ്ഗാനില്‍ രാത്രി കര്‍ഫ്യു

Janayugom Online

താലിബാന്റെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തെ 34 പ്രവിശ്യകളില്‍ 31ലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിര്‍ണായക അതിര്‍ത്തികള്‍, പ്രധാന ജില്ലകള്‍, പ്രവിശ്യാ തലസ്ഥാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളാണ് താലിബാന്‍ പിടിച്ചെടുത്തിരിക്കുന്നത്.
താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും പ്രതിരോധം ശക്തമാക്കുന്നതിനുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാബൂള്‍, പഞ്ച്ഷിര്‍, നങ്കാര്‍ഹര്‍ എന്നീ പ്രവിശ്യകളെയാണ് രാത്രി കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയത്.
യുഎസ്, നാറ്റോ സഖ്യം അഫ്ഗാനില്‍ നിന്ന് പിന്മാറാന്‍ ആരംഭിച്ചതോടെയാണ് താലിബാന്‍ കൂടുതല്‍ പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് തുടങ്ങിയത്.

Eng­lish sum­ma­ry; Night cur­few in Afghanistan

You may also like this video;