20 April 2024, Saturday

Related news

February 19, 2022
January 2, 2022
December 31, 2021
December 30, 2021
December 27, 2021
December 24, 2021
November 5, 2021
September 7, 2021
August 31, 2021
August 30, 2021

സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ

Janayugom Webdesk
തിരുവനന്തപുരം
August 30, 2021 8:40 am

കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവില്‍ വരും. രാത്രി പത്ത് മണി മുതൽ പുല‍ർച്ചെ ആറ് മണി വരെയുള്ള യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ കര്‍ഫ്യൂവില്‍ നിന്നും ഇളവ് അനുവദിക്കുകയുള്ളൂ.
അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യത്തിൽ യാത്ര ചെയ്യാം. ആശുപത്രിയിലെ രോ​ഗികളുടെ കൂട്ടിരിപ്പുകാ‍ർക്കും രാത്രി യാത്ര അനുവദിക്കും. ചരക്ക് വാഹന ഗതാഗതം അനുവദിക്കും. അവശ്യ സേവനങ്ങളിൽ ഏ‍ർപ്പെടുന്ന ജീവനക്കാരെയും ക‍‍ർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകള്‍, ദീ‍ർഘദൂര യാത്രകള്‍ പുറപ്പെട്ടവരുടെ യാത്ര പൂര്‍ത്തിയാക്കല്‍, ടിക്കറ്റ് രേഖ കൈവശമുണ്ടെങ്കില്‍ ട്രെയിന്‍, വിമാനം, കപ്പല്‍ തുടങ്ങി മറ്റ് പൊതുഗതാഗത മാര്‍ഗങ്ങളിലേക്കുള്ള രാത്രി യാത്രയും അനുവദിക്കും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. അതേസമയം സംസ്ഥാനത്ത് രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ഡൗണ്‍ സമ്പൂര്‍ണമായിരുന്നു. അവശ്യ വിഭാഗം സേവനങ്ങളൊഴികെ മറ്റൊന്നും പ്രവര്‍ത്തിച്ചില്ല. ഇന്ന് മുതല്‍ ജനസംഖ്യാനുപാത രോഗനിരക്ക് ഏഴില്‍ കൂടിയ പ്രദേശങ്ങളില്‍ അടച്ചിടല്‍ തുടരും.

Eng­lish sum­ma­ry; Night cur­few in the state from today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.