29 March 2024, Friday

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

ഒമിക്രോണ്‍ കുറഞ്ഞയിടങ്ങളിലെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

Janayugom Webdesk
ജോഹ്നാസ്ബര്‍ഗ്
January 1, 2022 9:43 pm

ഒമിക്രോണ്‍ രോഗഭീതിയൊഴി‍ഞ്ഞതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ദക്ഷിണാഫ്രിക്ക. അതി തീവ്രവ്യാപനത്തില്‍ നിന്ന് കരകയറിയതായി ദക്ഷിണാഫ്രിക്ക അറിയിച്ചു. ഇതോടെ രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു.
ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലും ഇവിടെ വന്‍ കുറവ് വന്നിട്ടുണ്ട്. മുന്‍ കൊവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നാണ് വിലയിരുത്തല്‍.
ഒമിക്രോണിന് തീവ്രത കുറവായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Night cur­few lifts from the areas reports low omi­cron cases

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.