നിറം വര്‍ദ്ധിപ്പിക്കാന്‍ രാത്രികാലങ്ങളില്‍ ഈ ഫേസ് പായ്ക്കുകള്‍ ഉപയോഗിക്കാം

Web Desk
Posted on January 27, 2020, 3:06 pm

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ വീട്ടില്‍ തന്നെ വളരെ എളുപ്പം നിര്‍മ്മിക്കാവുന്ന ചില ഫേസ്പായ്ക്കുകള്‍ പരിചയപ്പെടാം. അന്തരീക്ഷത്തിലെ പൊടി പടലം അടിഞ്ഞ് കൂടിയും എണ്ണയും മറ്റ് മേക്കപ്പ് വസ്തുക്കളും തൊലിപ്പുറത്ത് കെട്ടിക്കിടക്കുന്നതും ശരീര ചര്‍മ്മത്തിന്റെ സ്വാഭാവിക നിറത്തെ ബാധിക്കുന്ന കാര്യമാണ.് പ്രത്യേകിച്ച് മുഖത്ത് പെട്ടന്ന് തന്നെ പൊടി പടലങ്ങള്‍ അടിഞ്ഞ്കൂടി ഇരുണ്ടനിറമാവുകയം ചെയ്യുന്നു. ഇതില്‍ നിന്നുമെല്ലാം രക്ഷനേടാന്‍ ചില പൊടിക്കൈകള്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാം.


ഒരാഴ്ച മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് ആപ്പിള്‍ ഫേസ് പായ്ക്ക്. ഒരാപ്പിള്‍ എടുത്ത് തൊലികളഞ്ഞ് നന്നായി അരച്ച് കഴമ്പ് രൂപത്തിലാക്കുക ഇതില്‍ അല്‍പം തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലുമെല്ലാം പുരട്ടാം. പതിനഞ്ച് മിനിട്ട് വെച്ച ശേഷം കഴുകിക്കളയാം. പനിനീര്‍ ഉപയോഗിച്ച് കഴുകിക്കളയുന്നതാണ് ഏറ്റവും ഉത്തമം.

തണ്ണിമത്തന്‍ ഫേസ് പായ്ക്കും മുഖസൗന്ദര്യത്തിന് ഉത്തമമാണ്. തണ്ണിമത്തന്‍ അരച്ചെടുത്ത് അതില്‍ നിന്ന് ലഭിക്കുന്ന നീരാണ് മുഖത്തിടേണ്ടത്. നീര് പൂര്‍ണമായും മുഖത്ത് ഉണങ്ങിപ്പിടിച്ചതിന് ശേഷം നന്നായി കഴുകിക്കളയാം. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ എന്ന് ഘടകം ചര്‍മരോഗങ്ങളെ തടയുന്നതിനും സഹായിക്കും.

ഓറഞ്ച് പേസ് പായ്ക്ക് മുഖത്തിന് നല്ല നിറം നല്‍കുന്നതിന് സഹായിക്കുന്നു. ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ച് അതില്‍ അല്‍പം ശുദ്ധമായ പാലും ചേര്‍ത്ത് 20 മിനുറ്റോളം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. പിന്നീട് കോട്ടണ്‍ തുണി വെള്ളത്തില്‍ മുക്കി ഇത് തടച്ചു കളയാം. ഓറഞ്ചിന്‌റെ തൊലിയില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് പല ത്വക്ക്‌രോഗങ്ങള്‍ക്കും ശാശ്വത പരിഹാരമാണ്.

 

വെള്ളരിക്ക പേസ്റ്റില്‍ തേനും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് വളരെ ഉത്തമമാണ്. കൂടാതെ ഒലിവ് ഓയില്‍ ഫേസ്പായ്ക്ക് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. ഒലിവ് ഓയിലിലെ സംയുക്തങ്ങളായ ഫ്‌ലേവനോയിഡുകള്‍, ഫിനോളിക് ആല്‍ക്ക ഹോളുകള്‍ ലിനോലെയിക് ആസിഡ്, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഏറെ ഗുണകരമാണ്. ഇവയെല്ലാം ഒലിവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇത് മുഖത്ത് തേച്ചു പിടിപ്പിക്കുന്നത് മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കും.

 

Eng­lish Sum­ma­ry: Night face pack for bet­ter fair­ness

You may also like this video