Web Desk

തിരുവനന്തപുരം

December 25, 2020, 10:45 am

വാഗമണ്ണിലെ നിശാപാർട്ടിക്കേസിൽ അന്വേഷണം കൊച്ചിയിലേക്കും വ്യാപിപ്പിക്കും

Janayugom Online

വാഗമണ്ണിലെ നിശാപാർട്ടിക്കേസിൽ അന്വേഷണം കൊച്ചിയിലേക്കും വ്യാപിപ്പിക്കും. വാഗമണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നിശാപാർട്ടി നടത്തിയ കേസിൽ വിശദ അന്വേഷണത്തിനാണ് കൊച്ചി പൊലീസും തയാറെടുക്കുന്നത്.

നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശി ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്. നടിയുടെ കൊച്ചിയിലെ സുഹൃത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതേ ആൾക്കാർ കൊച്ചിയിലും രഹസ്യ നിശാപാർട്ടി സംഘടിപ്പിച്ചതായാണ് വിവരം. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ തേടിയതായും ഉടൻ അന്വേഷണം തുടങ്ങുമെന്നും വിജയ് സാഖറെ പറഞ്ഞു. അതിനിടെ, കൊച്ചിയിലെ ക്രിസ്മസ് പുതുവത്സരപാർട്ടികളിൽ ലഹരി ഉപയോഗം തടയാൻ നടപടിക്കായി എക്സൈസ്, കസ്റ്റംസ്, പൊലീസ്, നർക്കോട്ടിക് വിഭാഗങ്ങൾ അടിയന്തര യോഗം ചേർന്നു.

you may also like this video