നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണോ നിങ്ങൾ? നൽകാം ആരോഗ്യത്തിന് കൂടുതൽ കരുതൽ

Web Desk
Posted on February 10, 2020, 3:37 pm

ഇന്ന് രാപ്പകലില്ലാതെ പല നേരങ്ങളിലും ജോലി ചെയ്യുന്നവരാണ് നമ്മൾ. കൃത്യമായ ഭക്ഷണ ക്രമീരണമോ, ഉറക്കമോ ഒന്നും തന്നെ ഉണ്ടാകാറില്ല. എന്നാൽ കൃത്യമായ ചിട്ടയിൽ ഭക്ഷണവും ഉറക്കവും ഉണ്ടായില്ലെങ്കിൽ അത് പല വിധത്തിലുള്ള രോഗങ്ങൾക്ക് നിങ്ങളെ അടിമകളാക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ജീവിതശൈലീരോഗങ്ങൾ പിടിപെടുന്നതിന്റെ തോത് കൂടുതലാണെന്നാണ് പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൃദ്രോഗം,പക്ഷാഘാതം,ടൈപ്പ് 2 പ്രമേഹം എന്നീ രോഗ സാധ്യതകൾ വർധിക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് മാത്രമല്ല ജീവിത താളം തന്നെ തെറ്റിക്കുന്ന ഗുരുതരമായ പല പ്രശ്നങ്ങളും ജീവിതത്തിൽ സംഭവിക്കാം അതിനാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഏറെ ഗുണം ചെയ്യും.

ഭക്ഷണ കാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കാം

  • നൈറ്റ് ഷിഫ്റ്റുകാർ കഴിവതും 8 മണിക്കു മുമ്പുതന്നെ രാത്രി ഭക്ഷണം കഴിക്കാൻ ശ്രമിക്കണം.
  • രാത്രി നല്ല ഉണർവ് കിട്ടാൻ ശുദ്ധമായ നെയ് കഴിക്കുന്നത് നല്ലതാണ്.
  • എണ്ണമയമുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക. എണ്ണ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ദഹനവ്യവസ്ഥയെ വിപരീതമായി ബാധിക്കുന്നു. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ കഴിക്കുന്നത്. അസിഡിറ്റി,ഗ്യാസ്ട്രിക് മുതലായ പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നു.
  • കാപ്പി കുടിക്കുന്നത് കഴിവതും ഒഴിവാക്കുക. ഉറക്കമില്ലാതിരിക്കാൻ സഹായിക്കുന്നതിനാൽ ദിവസവും രാത്രി കാപ്പി കുടിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന കഫീൻ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു.
  • ഇടയ്ക്കിടയ്ക്ക് മധുര പലഹാരങ്ങൾ കഴിക്കുന്നതും ഒഴിവാക്കാം.രാത്രി കാലങ്ങൾ സാധാരണ ശരീരം വിശ്രമിക്കുകയാണ് പതിവ് എന്നാൽ ജോലിചെയ്യുന്നവരിൽ ശരീരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു അതിനാൽ ആരോഗ്യകരമായ ഭക്ഷണം വേണം ശരീരത്തിന് നൽകാൻ.
  • ഡ്രൈ ഫ്രൂട്ട്സും പഴങ്ങളും ധാരാളമായി കഴിക്കുന്നത് നല്ലതാണ്.

രോഗ പ്രതിരോധ ശേഷി കുറയുന്നു

ശരീരത്തിലെ രോഗ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്ന ഹോര്‍മോണാണ് മെലടോണ്‍. രാത്രി ഉറക്കം നഷ്ടപ്പെടുന്നത് ഈ ഹോര്‍മോണിന്റെ ഉത്പാദനം കുറയാന്‍ കാരണമാകും. ഇത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയെ ക്ഷയിപ്പിക്കും. ക്യാന്‍സര്‍ ഉള്‍പ്പെടെ മാരകരോഗങ്ങളെ പ്രതിരോധിക്കുന്നതിന് മെലടോണ്‍ അനിവാര്യമാണ്.

ആർത്തവ ക്രമക്കേടും ലൈംഗിക പ്രശ്നങ്ങളും

രാത്രി ഉറക്കം നഷ്ടപ്പെടുന്നതും മാനസികസമ്മർദം കൂടുകമാത്രമല് പ്രത്യുത്പാദന ശേഷിയേയുംല ഇത് ബാധിക്കും. പുരുഷന്മാരിലെ ഉദ്ധാരണശേഷി കുറവ്, ബീജങ്ങളുടെ കുറവ്, സ്ത്രീകളിലെ വന്ധ്യത, ആര്‍ത്തവ ക്രമക്കേട് എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു.

അമിത വണ്ണവും ജീവിത ശൈലീ രോഗങ്ങളും

നൈറ്റ് ഷിഫ്റ്റ് എടുക്കുന്നവർക്ക് ശരിയായ രീതിയിൽ ഉറക്കം ലഭിക്കാതെ വരുമ്പോൾ അത് അമിത വണ്ണത്തിനും കാരണമാകും. ഉറക്കനഷ്ടം വിശപ്പിനെയും ഗ്ലൂക്കോസിന്റെ ചയാപചയപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെയും സാധീനിക്കും. ഇത് അമിതവണ്ണത്തിന് കാരണമാകും. പ്രമേഹം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ തേടിയെത്താന്‍ പിന്നെ താമസിക്കില്ല.

Eng­lisH Sum­ma­ry: Night shift job and health issues

You may also like this video