നമ്മുടെ സ്വന്തം ‘പുല്ല്’. സംഭവമെന്താണെന്നല്ലെ? ജസ്റ്റ് റീഡ്

Web Desk
Posted on January 30, 2019, 8:18 pm

നമ്മുടെ സ്വന്തം ‘പുല്ല്’. സംഭവമെന്താണെന്നതിശയിക്കണ്ട. സ്പോർട്സ് ഷൂ ബ്രാൻഡുകളിലെ അതികായന്മാരായ നൈക്കി കൃത്രിമ പുല്ലുകൾ ഉപയോഗിച്ചു സ്പോർട്സ് ഷൂ പുറത്തിറക്കാൻ തീരുമാനിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നൈക്കി ഷൂസുകളിലെ ഏറെ പ്രിയമാർന്ന ഏയർ മാക്സ് ട്രെയിനർ വിഭാഗത്തിൽപ്പെട്ട ‘പുല്ല് ഷൂസുകളുടെ’ ചിത്രങ്ങൾ ഇതിനകം സോഷ്യൽമീഡിയയിൽ ട്രെൻഡിങ് ആണ്. ഗോൾഫ് കോഴ്സുകൾക്ക് അനുയോജ്യമാവും വിധമാണ് ഷൂസുകളുടെ രൂപകൽപ്പന. മാത്രമല്ല പുല്ലു മൂടിയ നിലയിലുള്ള ഷൂസുകളുടെ ഡിസൈൻ മികവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പുത്തൻ ഷൂസിനെ ട്രോളുന്നവരും കുറവല്ല. ഷൂസിനെ ചുറ്റിപ്പറ്റി വിവിധ മീമീകളും ഗിഫുകളും അരങ്ങ് തകർക്കുന്നുണ്ട്.