September 28, 2022 Wednesday

നിക്കാഹും ഇനി ഓണ്‍ലൈനില്‍

കെ രംഗനാഥ്
 ദുബായ്:
April 28, 2020 5:59 pm

പഠനവും പണിയും ചികിത്സയും മാത്രമല്ല യുഎഇയില്‍ ഇനി വിവാഹങ്ങളും ഓണ്‍ലൈനിലൂടെ. കൊറോണക്കാലത്ത് ആളുകള്‍ ഒത്തുകൂടുന്ന രാജകീയ വിവാഹച്ചടങ്ങുകള്‍ നിരുത്സാഹപ്പെടുത്താനാണ് കൊറോണക്കാലത്തെ കല്യാണങ്ങള്‍ ഡിജിറ്റലാക്കുന്നത്. നിക്കാഹുകള്‍ ഓണ്‍ലൈനിലൂടെ നടത്താമെന്ന് നീതിന്യായ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഇതനുസരിച്ച് മണവാളനും മണവാട്ടിയും ബന്ധപ്പെട്ട വെബ്സൈറ്റില്‍ പ്രവേശിച്ച് വിവാഹത്തിനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം.

ഈ സൈറ്റില്‍ നിന്നുതന്നെ കാര്‍മ്മികത്വത്തിനുള്ള പുരോഹിതനെയും തെരഞ്ഞെടുക്കണം. ഇതെല്ലാം പരിശോധിച്ച് ‘ഓണ്‍ലൈന്‍ നിക്കാഹിന് പ്രവേശിക്കേണ്ട വീഡിയോലിങ്കും മന്ത്രാലയം അയച്ചുതരും. മുഹൂര്‍ത്തത്തിന് ഈ ലിങ്കില്‍ പ്രവേശിച്ചാല്‍ പുരോഹിതന്‍ വിവാഹം നടത്തിത്തരും. വധൂവരന്മാര്‍ വിവാഹക്കരാറില്‍ ഒപ്പുവയ്ക്കുന്നതും ഈ ലിങ്കിലൂടെ തന്നെയായിരിക്കും.

ലിങ്കിലെ ഈ രേഖകളെല്ലാം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ നിക്കാഹു കര്‍മ്മം പൂര്‍ത്തിയാവും. വിവാഹം നടന്നെന്ന രേഖകളും ഓണ്‍ലൈനിലൂടെ തന്നെ പെണ്ണിന്റെയും ചെക്കന്റെയും കയ്യിലെത്തും. സാമൂഹ്യ സമ്പര്‍ക്കവും കൊറോണ രോഗവ്യാപനവും ഒഴിവാക്കാനാണ് ഈ ഓണ്‍ലൈന്‍ നിക്കാഹുകള്‍.

ENGLISH SUMMARY: nikkah is in online

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.