നിക്കി ഗൽറാണിക്ക് കൊറോണ സ്ഥിരീകരിച്ചു

Web Desk

ചെന്നൈ

Posted on August 13, 2020, 10:27 pm

സിനിമ നടി നിക്കി ഗൽറാണിക്ക് കൊറോണ സ്ഥിരീകരിച്ചു. നടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തറിയിച്ചത്. കൊറോണ പരിശോധനയിൽ തനിക്ക് പോസിറ്റീവ് ഫലം ലഭിച്ചതായി നടി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അറിയിച്ചു.കഴിഞ്ഞ ആഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ എനിക്ക് പോസിറ്റീവ് ഫലം ലഭിച്ചു. ഞാന്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പാതയിലാണ്. ഇപ്പോള്‍ ഭേദപ്പെട്ട അവസ്ഥ തോന്നുന്നുണ്ട്. എന്നെ, പരിചരിച്ച എല്ലാവര്‍ക്കും, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചെന്നൈ കോര്‍പ്പറേഷനും തമിഴ്‌നാട് അധികൃതര്‍ക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്ക് ഞാന്‍ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന നിക്കി ട്വിറ്ററില്‍ കുറിച്ചു.