മതരാഷ്ട്ര വാദികളുമായുള്ള അവിശുദ്ധ ബന്ധത്തിന് കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. നിലമ്പൂരില്‍ സംഭവിക്കാന്‍ പോകുന്ന കനത്ത പരാജയം കേരളത്തിലെ യുഡിഎഫിന്റെ ആഭ്യന്തര പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. വടകര‑ബേപ്പൂര്‍ കാലം മുതല്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയുമായി കൈകോര്‍ത്തതിന്റെ തഴമ്പ് കോണ്‍ഗ്രസിന്റെ കൈപ്പത്തിയിലുണ്ട്. ഇപ്പോള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയുമായും സഖ്യം ചെയ്യുമ്പോള്‍ അവരുടെ രാഷ്ട്രീയ അധപതനം പൂര്‍ത്തിയാകുന്നു.
ഇടതുപക്ഷ വൈരം മൂലം കണ്ണു കാണാതായതിന്റെ ഗതികേടാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മുഖമുദ്ര. ഗാന്ധി-നെഹ്‌റു മൂല്യങ്ങള്‍ മറക്കാത്ത കോണ്‍ഗ്രസുകാരെ ഈ സ്ഥിതിവിശേഷം സ്വാഭാവികമായും നിരാശപ്പെടുത്തുന്നുണ്ടാകും. നിലമ്പൂരില്‍ അവരുടെ വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആയിരിക്കും. മൂന്നാമൂഴത്തിലേക്ക് മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആശയ രാഷ്ട്രീയശാക്തീകരണത്തിന്റെ പ്രഖ്യാപനം ആയിരിക്കും നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം എന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.