February 2, 2023 Thursday

നിലമ്പൂരില്‍ ഇത്തവണ ചുവപ്പന്‍ കാറ്റ് വീശും

മലപ്പുറം ബ്യൂറോ
നിലമ്പൂര്‍
December 7, 2020 7:25 am

നിലമ്പൂരിന്റെ മണ്ണ് ഇത്തവണ ചുവപ്പിക്കാനൊരുങ്ങുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. നഗരസഭാ പരിധിയില്‍ തലയും അരയും മുറുക്കി ഓരോ ദിനരാത്രങ്ങളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സജീവമായിട്ടുണ്ട്. രാത്രിയും പകലുമായി മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ യുവാക്കളുടെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഇത്തവണ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. പത്തുവര്‍ഷം കൊണ്ട് നഗരസഭയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ കോണ്‍ഗ്രസിന് ഇത്തവണ തിരിച്ചടിയാവുമെന്നതില്‍ സംശയമില്ല. പ്രളയത്തില്‍ മുങ്ങിയ നിലമ്പൂരിലെ പാവങ്ങള്‍ക്ക് കൊടുക്കാന്‍ എംപി ഏല്‍പ്പിച്ച ഭക്ഷ്യകിറ്റുകളും, പുതപ്പും, വസ്ത്രങ്ങളുമെല്ലാം അര്‍ഹരായവരുടെ കൈകെളില്‍ ഏല്‍പ്പിക്കാതെ പൂഴ്ത്തിവച്ച് പുഴുവരിച്ച നിലയില്‍ കണ്ടത് ദിവസങ്ങള്‍ക്കു മുമ്പാണ്. നികുതിവെട്ടിപ്പും, അഴിമതിയും നിറഞ്ഞ ഭരണമാണ് ആര്യാടന്‍ ഷൗക്കത്തിന്റെയും, പത്മിനി ഗോപിനാഥിന്റെയും നേതൃത്വത്തിലുള്ള ഭരണ സമിതി പത്തുവര്‍ഷം കൊണ്ട് നടത്തിയത്. ഇത്തവണ മലയോരം ചുവപ്പിക്കാനുള്ള തീവ്ര പ്രയത്‌നത്തില്‍ തന്നെയാണ് എല്‍ഡിഎഫ് നഗരസഭയിലെ നാലു ഡിവിഷനുകളിലാണ് എല്‍ഡിഎഫില്‍ സിപിഐയുടെ സാരഥികള്‍ മത്സരിക്കുന്നത്. ഇവരുടെ പ്രചാരണവും മൂന്നും നാലും റൗണ്ട് പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.