March 21, 2023 Tuesday

മലപ്പുറത്ത് നിന്ന് കാണാതായ രണ്ടു വിദ്യാർത്ഥികളെയും തമ്പാനൂരിൽ കണ്ടെത്തി

Janayugom Webdesk
മലപ്പുറം/ നിലമ്പൂര്‍
February 28, 2020 4:31 pm

മലപ്പുറം നിലമ്പൂരിൽ നിന്ന് ഇന്നലെ കാണാതായ രണ്ട് വിദ്യാർത്ഥികളെയും തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. നിലമ്പൂർ അകമ്പാടം നമ്പൂരിപ്പൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകൻ ഒമ്പതാം ക്ലാസുകാരൻ ഷഹീനിനെ കാണാനില്ലെന്ന് വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഷഹീൻമാത്രമല്ല സുഹൃത്തും സഹപാഠിയുമായ അജിൻഷാദിനെയും കാണാനില്ലെന്ന് മനസിലാക്കുന്നത്. തുടർന്ന് നാടുവിട്ടിരിക്കാമെന്ന നിഗമനത്തിലെത്തിയ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. എല്ലാ റയിൽവേ സ്റ്റേഷനുകളിലും സന്ദേശം ഉടൻ തന്നെ കൈമാറുകയും ചെയ്തിരുന്നു. ഇന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് പേരെയും പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസ് കുട്ടികളെ ചൈൽഡ് ലൈനിന് കൈമാറി. തുടർന്ന് ഇവരെ രക്ഷിതാക്കൾക്ക് കൈമാറും.

Eng­lish Sum­ma­ry: Nil­am­bur miss­ing case updation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.