September 29, 2022 Thursday

Related news

August 15, 2022
July 19, 2022
July 17, 2022
April 28, 2022
April 3, 2022
April 1, 2022
February 16, 2022
February 14, 2022
January 30, 2022
January 28, 2022

നിലമ്പൂരിലെ രഹ്നയുടെയും മക്കളുടെയും കൂട്ടമരണം; കുടുംബനാഥനും ജീവനൊടുക്കി

Janayugom Webdesk
മലപ്പുറം
November 11, 2020 9:19 am

നിലമ്പൂർ ഞെട്ടിക്കുളത്ത് രഹനയും മൂന്നുമക്കളും മരിച്ചതിനു പിന്നാലെ കുടുംബനാഥനും ജീവനൊടുക്കി. രഹ്നയുടെ ഭർത്താവ് വിനീഷിനെ (36) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിനീഷിന്റെ ഭാര്യ രഹ്ന (34), മക്കളായ ആദിത്യൻ (13), അർജുൻ (10), അനന്തു (7) എന്നിവരെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രഹ്നയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ വിനീഷിനെതിരെ രഹ്നയുടെ അച്ഛൻ രാജൻകുട്ടി പരാതിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി കുടുംബത്തിനുളളിൽ പ്രശ്നങ്ങളുണ്ട്.

വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്നങ്ങളുടെ കാരണമെന്നും രാജൻകുട്ടി ആരോപിച്ചിരുന്നു. ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷായിരുന്നു.

Eng­lish sum­ma­ry; nil­am­bur sui­cide death lat­est updation

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.