11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 29, 2024
June 20, 2024
April 21, 2024
January 15, 2024
November 10, 2023
October 23, 2023
September 16, 2023
August 20, 2023
July 30, 2023
July 26, 2023

നിലാവ് സംസ്ഥാനതല സംഗീത മത്സരം; ഒന്നാം സമ്മാനം കോഴിക്കോട് സ്വദേശിനി ശ്രീലക്ഷ്മിക്ക്

Janayugom Webdesk
തിരുവനന്തപുരം
November 4, 2022 2:15 pm

സംസ്ഥാനത്താകെയുള്ള മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ “നിലാവ്” സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഗാന ആലാപനം മത്സരത്തിൽ കോഴിക്കോട് സ്വദേശിനിയായ ശ്രീലക്ഷ്മി മികച്ച ഗായികയായി. സന്തോഷ് ബാബു ആലപ്പുഴ, ശിവപ്രസാദ് തിരുവനന്തപുരം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രശസ്ത ചിത്രകാരൻ സി കെ വിശ്വനാഥൻ, ചലച്ചിത്ര ഗാന രചയിതാവ് സുധി വേളമാനൂർ എന്നിവരായിരുന്നു ജഡ്ജിങ് പാനൽ. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുമെന്ന് സെക്രട്ടറി വി കെ ഗിരീന്ദ്ര ബാബു അറിയിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനം നൽകും.

സന്തോഷ് ബാബു- ആലപ്പുഴ

ശിവപ്രസാദ്- തിരുവനന്തപുരം

Eng­lish Sum­ma­ry: Nilav State Lev­el Music Com­pe­ti­tion; Sri­lak­sh­mi from Kozhikode won the first prize
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.