8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 6, 2024
November 4, 2024
November 1, 2024
September 28, 2024
September 9, 2024
September 4, 2024
August 24, 2024
August 22, 2024
June 12, 2024
March 21, 2024

നീലേശ്വരം വെടിക്കെട്ട് : മരണം മൂന്നായി

Janayugom Webdesk
തിരുവനന്തപുരം
November 4, 2024 8:16 am

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ കഴിഞ്ഞ ചൊവ്വ പുലര്‍ച്ചെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരണം മൂന്നായി. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിലേശ്വരം സ്വദേശി ബിജുവാണ് മരിച്ചത്. സാരമായി പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ആയിരുന്ന രതീഷ് (32) ‍ഞായറാഴ്ച രാവിലെ മരണപ്പെട്ടിരുന്നു. 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റ് കോഴിക്കോട് മിംസ് ആശുപത്രയില്‍ ചികിത്സയിലായിരുന്നു.

ശനി രാത്രി കണ്ണൂർ സ്വകാര്യാശുപത്രിയിൽ മരിച്ച കിനാനൂർ റോഡിലെ ഓട്ടോ ഡ്രൈവർ സി സന്ദീപ്‌ (38) ന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഞായർ വൈകിട്ട്‌ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പരേതനായ അമ്പൂഞ്ഞിയുടെയും ജാനകിയുടെയും മകനാണ് മരിച്ച രതീഷ്‌. അവിവാഹിതനാണ്. സഹോദരങ്ങൾ: കാഞ്ചന, രാഗിണി.അപകടത്തിൽ പരിക്കേറ്റ 94 പേർ നിലവിൽ 11 ആശുപത്രികളിലായി ചികിത്സയിലുണ്ട്‌. ഇവരിൽ 30 പേർ ഇപ്പോഴും ഐസിയുവിലാണ്‌.

ഉത്സവ നടത്തിപ്പുകാരുടെ കടുത്ത അലംബാവമാണ്‌ അപകടത്തിന്‌ മുഖ്യകാരണമെന്നാണ്‌ എഫ്‌ഐആറിലുള്ളത്‌. സംഘാടകരായ ഒമ്പതുപേർക്കെതിരെ വധശ്രമ കുറ്റം ചുമത്തി നാലുപേരെ അറസ്‌റ്റ്‌ ചെയ്‌തു. ഇതിൽ മൂന്നുപേർക്ക്‌ ഹൊസ്ദുർഗ് ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (രണ്ട്‌) ജാമ്യം നൽകി. ഇതിനെതിരെ അന്വേഷകസംഘം ജില്ലാസെഷൻസ്‌ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്‌. അതിനിടയിൽ ഇവരുടെ ജാമ്യം ജില്ലാ സെഷൻസ്‌ ജഡ്‌ജി സാനു എസ്‌ പണിക്കർ സ്വമേധയാ റദ്ദാക്കി. പുറത്തിറങ്ങിയവർക്ക്‌, കോടതിയിൽ ഹാജരാകണമെന്ന്‌ നോട്ടീസും അയച്ചിട്ടുണ്ട്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.