October 6, 2022 Thursday

Related news

September 14, 2022
September 1, 2022
August 29, 2022
August 22, 2022
August 18, 2022
August 11, 2022
August 8, 2022
July 24, 2022
July 7, 2022
June 2, 2022

നിമിഷയെ തിരികെ എത്തിക്കണം; അമ്മ ബിന്ദു ഹേബിയസ് കോര്‍പ്പസ് നല്‍കി

Janayugom Webdesk
കൊച്ചി
July 2, 2021 3:15 pm

അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെയും മകളെയും തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു ഹൈക്കോടതിയില്‍ ഹേബിയസ്കോര്‍പ്പസ് ഹര്‍ജി നല്‍കി. .നിമിഷയെ കൂടാതെ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, റഫീല എന്നീ യുവതികളും ജയിലിലുണ്ട്.

ഐഎസ് ഭീകരരുടെ വിധവകളും നിലവില്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന ഇന്ത്യന്‍ വനിതകളെ മടക്കിക്കൊണ്ടുവന്നേക്കില്ലെന്ന കേന്ദ്രനിലപാടിനെതിരെ ബിന്ദു രംഗത്തുവന്നിരുന്നു. ബിന്ദുവിന്റെ മകള്‍ നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ള നാലുപേരുടെ കാര്യത്തിലാണ് കേന്ദ്രം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. ഇന്ത്യന്‍ സര്‍ക്കാര്‍ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന് കരുതിയിരുന്നതായും ബിന്ദു പറഞ്ഞു.

മകള്‍ ജയിലില്‍ ആണെന്ന് അറിഞ്ഞിട്ട് ഒന്നര വര്‍ഷമായി. ഡല്‍ഹിയിലെ പല വഴികളിലൂടെ ശ്രമിച്ചു. ആരും പ്രതികരിച്ചില്ല. അമിത് ഷായ്ക്കും വിദേശകാര്യമന്ത്രാലയത്തിനുമെല്ലാം മെയില്‍ അയച്ചിരുന്നു. പക്ഷെ ആരും മറുപടി തന്നില്ല. യുവതികളെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മറുപടി പറയാത്തത് ഇന്ത്യക്കാരി എന്ന നിലയില്‍ തന്നെ ഞെട്ടിച്ചെന്നുo ബിന്ദുപറഞ്ഞു.

Eng­lish sum­ma­ry: Nimisha Fathi­ma’s moth­er filed  habeas corpus

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.