November 27, 2022 Sunday

Related news

November 26, 2022
November 23, 2022
November 22, 2022
November 21, 2022
November 18, 2022
November 18, 2022
November 14, 2022
November 6, 2022
October 21, 2022
October 13, 2022

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കണം; യെമനിലെ സുവൈദി ഗോത്ര നേതാക്കളുമായി മദ്ധ്യസ്ഥ ചര്‍ച്ച നടത്തും

Janayugom Webdesk
യെമന്‍
October 21, 2020 9:24 am

യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. ഇതിന്റെ ഭാഗമായി മദ്ധ്യസ്ഥര്‍ യെമൻ ഗോത്ര നേതാക്കളുമായി ചര്‍ച്ച നടത്തും. നിമിഷ പ്രിയയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ തുടരുന്നത്.

യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് മലയാളിയായ നിമിഷ പ്രിയ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍‍ച്ച നടത്തുക. മറ്റ് ഗോത്ര വിഭാഗങ്ങളിലെ നേതാക്കള്‍ മുഖേനയാണ് ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നത്. നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാകണമെങ്കില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കണം. മോചനദ്രവ്യമായി 70 ലക്ഷം രൂപ നല്‍കേണ്ടി വരുമെന്നും സൂചനകളുണ്ട്.

യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതാണ് മധ്യസ്ഥ ചർച്ചകൾക്ക് തടസം. ജിബൂട്ടിയിലെ ഇന്ത്യന്‍ എംബസി വഴിയാണ് നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.തമിഴ്നാട് സ്വദേശി സാമുവല്‍ ജെറോം, മലയാളികളായ ബാബു ജോണ്‍, സജീവ് എന്നിവരാണ് മദ്ധ്യസ്ഥ ചര്‍‍ച്ചക്കുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

Eng­lish sum­ma­ry: Nimisha priya case followup

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.