ഇന്ത്യയിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ടെന്ന് ഐഎസിൽ ചേർന്ന മലയാളി യുവതി നിമിഷ ഫാത്തിമ.ഇവരോടൊപ്പം ഐഎസില്‍ ചേര്‍ന്ന മറ്റൊരു മലയാളിയായ സോണിയ സെബാസ്റ്റിയനും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് നിമിഷ ഫാത്തിമ. ഇന്ത്യയില്‍ മടങ്ങിയെത്തിയിട്ട് ജയിലില്‍ അടയ്ക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരാന്‍ ആഗ്രഹമുണ്ടെന്നും ഭര്‍ത്താവ് കൊല്ലപ്പെട്ടെന്നും നിമിഷ പറയുന്നു.
മുസ്ലിമായി ജീവിക്കാനാണ് അഫ്ഗാനിസ്ഥാനില്‍ വന്നത്. അതിന് കഴിയാത്തതിനാലാണ് മടങ്ങിവരവ് ആഗ്രഹിക്കുന്നതെന്നാണ് വീഡിയോയില്‍ നിമിഷ പറയുന്നത്. നാലു വർഷത്തിനു ശേഷമാണ് മകളെ വീഡിയോയിലൂടെയെങ്കിലും കാണാന്‍ സാധിക്കുന്നതെന്നും മകളെ നാട്ടിലെത്താൻ കേന്ദ്രം സഹായിക്കുണമെന്നും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു പറഞ്ഞു.
English Summary: Nimisha who joined isis want come back to india
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.