September 26, 2022 Monday

Related news

September 22, 2022
August 23, 2022
August 16, 2022
August 11, 2022
August 4, 2022
August 1, 2022
July 28, 2022
July 28, 2022
July 24, 2022
July 23, 2022

കോള്‍ഡ് സ്‌റ്റോറേജ് ട്രക്കുകളില്‍ മോഷണം; ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ സൗദിയില്‍ അറസ്റ്റില്‍

Janayugom Webdesk
റിയാദ്
July 21, 2020 6:40 pm

ഭക്ഷ്യ വസ്തുക്കൾ നീക്കം ചെയ്യുന്ന കോൾഡ് സ്റ്റോറേജ് ട്രക്കുകളിൽ നിന്ന് ശീതീകരണ ഉപകരണങ്ങൾ കവരുന്ന ഒമ്പതംഗ സംഘം സൗദി അറേബ്യയിൽ അറസ്റ്റിൽ. ഇന്ത്യക്കാരൻ ഉൾപ്പെട്ട സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ ഏഴു പേർ സുഡാനികളും ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ ഈജിപ്ത് സ്വദേശിയുമാണ്. സംഘം നൂറോളം കവർച്ചകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

മൂന്ന് ലക്ഷം റിയാൽ വിലമതിക്കുന്ന വസ്തുക്കളാണ് ഇവർ മോഷ്ടിച്ചത്. മോഷണവസ്തുക്കൾ രഹസ്യമായി ഒളിപ്പിക്കുകയും വിൽപ്പന നടത്തുകയുമായിരുന്നു സംഘത്തിലെ രണ്ടുപേരുടെ ചുമതല. ഇവരുടെ പക്കൽ നിന്നും 40, 000ത്തിലേറെ റിയാലും യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും കണ്ടെത്തി. പ്രതികൾ മോഷ്ടിച്ച 15 ശീതീകരണ ഉപകരണങ്ങൾ പിടിച്ചെടുത്തതായി മേജർ ഖാലിദ് അൽകുറൈദിസ് വ്യക്തമാക്കി.

Eng­lish sum­ma­ry; nine accused includ­ing indi­an arrest­ed in soudhi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.