അഫ്ഗാനിസ്ഥാനില്‍ ഒന്‍പത് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഫ്ഗാനിസ്ഥാനില്‍ ഒന്‍പത് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ജ്യൂസ്ജാന് പ്രവിശ്യയില്‍ ഒരു സംഘം ഭീകരര്‍ സുരക്ഷാ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഈ മാസം പ്രദേശത്ത് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 25 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.