ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്പത് കര്‍ഷക തൊഴിലാളിസ്ത്രീകൾ മരിച്ചു

Web Desk
Posted on April 06, 2018, 12:02 pm

pic­ture cred­it­ed to The hin­du

ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒമ്പത് സ്ത്രീകൾ മരിച്ചു. കര്‍ഷക തൊഴിലാളികളാണ് മരിച്ചവര്‍. ചിലരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ  വാഡിപാട്‌ല ഗ്രാമത്തിലുള്ള കനാലിലേക്കാണ് ട്രാക്ടര്‍ മറിഞ്ഞത്. അടുത്ത ഗ്രാമത്തിലെ കൃഷിയിടത്തിലേക്കുള്ള യാത്രക്കിടെ ട്രാക്ടർ നിയന്ത്രണം വിട്ടു കനാലിലേക്കുമറിയുകയായിരുന്നു. നിറഞ്ഞൊഴുകുന്ന കനാലിൽ നിന്നുമാണ് ഒൻപതു ശരീരങ്ങൾ കണ്ടെടുത്തത്.

മുപ്പതോളം കര്‍ഷക തൊഴിലാളികള്‍ ട്രാക്ടറില്‍ ഉണ്ടായിരുന്നു. അഗ്‌നിശമനസേനയും പൊലീസും തിരച്ചില്‍ നടത്തുകയാണ്.