Web Desk

കണ്ണൂര്‍

September 24, 2021, 1:07 pm

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്നു; പിതാവ് ജീവനൊടുക്കി, ഭാര്യക്ക് ഗുരുതര പരിക്ക്

Janayugom Online

കണ്ണൂരില്‍ ഒമ്പത് മാസം പ്രായമുള്ള ആണ്‍കുട്ടിയെ അച്ഛന്‍ വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കി. കണ്ണൂര്‍ എരുവേശി കുടുയാന്‍മലയിലാണ് സംഭവം. മാവില സ്വദേശി സതീശന്‍ (31) ആണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. 

കുത്തേറ്റ ഭാര്യ അഞ്ജു ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് കുഞ്ഞുണ്ടായത്. സതീശന്‍ മാനസിക രോഗത്തിന് ചികില്‍സയിലായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു.

ENGLISH SUMMARY:Nine-month-old baby hacked to death; The father com­mit­ted suicide
You may also like this video