Web Desk

ന്യൂഡൽഹി

April 07, 2020, 10:39 am

ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യുട്ടിലെ ഒൻപത് മലയാളി നഴ്സുമാർക്ക് കോവിഡ്; ആശങ്കയിൽ രാജ്യം

Janayugom Online

ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യുട്ടിലെ കോവിഡ് രോഗബാധിതരിൽ ഒൻപത് മലയാളി നഴ്സുമാരും. രണ്ട് ഡോക്ടർമാർ, 13 നഴ്സുമാർക്കും, 3 ആശുപത്രി ജീവനക്കാർക്കും ഇവിടെ രോഗം സ്ഥിരീകരിച്ചു. .ഇവർക്ക് രോഗംസ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്.

തമിഴ്നാട്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കൊവിഡ് കേസുകളും വര്‍ധിക്കുകയാണ്. രോഗബാധിതരില്‍ 30% തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.തെലങ്കാനയില്‍ 321 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 172 പേരും തബ്ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.രാജ്യത്തെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച് സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും.

ENGLISH SUMMARY: nine nurs­es in Del­hi can­cer insti­tute affects cancer

YOU MAY ALSO LIKE THIS VIDEO