Janayugom Online
Beit Hanoun: Relatives mourn during the funeral for Hamdan Abu Amsha, 23, at the family's house in Beit Hanoun, Gaza Strip, Saturday, March 31, 2018. Israel will target "terror organizations" in Gaza if violence along the territory's border with Israel drags on, the chief military spokesman warned Saturday, a day after thousands of Palestinians staged protests near the border fence. AP/PTI(AP4_7_2018_000020B)

ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​വ​യ്പി​ല്‍ ഒമ്പതു പ​ല​സ്തീ​ന്‍​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു

Web Desk
Posted on April 07, 2018, 11:42 am

ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രെ ഇ​സ്രേ​യേ​ല്‍ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ മരിച്ച ഹംദാൻ അബു അംശയുടെ (23) മൃതദേഹത്തിനരികെ വിലപിക്കുന്ന ബന്ധുക്കൾ.

ഗാ​സാ: ഇ​സ്ര​യേ​ല്‍—​ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം ക​ന​ക്കു​ന്നു. ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കു നേ​രെ ഇ​സ്രേ​യേ​ല്‍ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ഒമ്പത് പ​ല​സ്തീ​ന്‍​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടുവെന്നു പലസ്തീൻ യു എൻ അംബാസഡർ ന്യൂയോർക്കിൽ പറഞ്ഞു.

ഇസ്രായേൽ അ​തി​ര്‍​ത്തി വേ​ലി മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കു നേ​രെ​യാ​ണ് വെ​ടി​യു​തി​ര്‍​ത്ത​തെ​ന്ന് ഇ​സ്ര​യേ​ല്‍ സൈ​ന്യം അ​റി​യി​ച്ചു. വെ​ടി​വ‍​യ്പി​ല്‍ നൂ​റു​ക​ണി​ക്കി​നു പ്ര​തി​ഷേ​ധ​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​സ്ര​യേ​ലി​ലെ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു പോ​കാ​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Palestinians collect tires and burn them at the Israel-Gaza border during a protest east of Gaza City, on April 6, 2018.

ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​തി​ഷേ​ധ​ക്കാ​രാ​ണ് ഗാ​സ​യി​ലെ അ​ഞ്ച് ഇ​ട​ങ്ങ​ളി​ലാ​യി പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​ത്. അ​തി​ര്‍​ത്തി സേ​ന​യ്ക്കു​നേ​രെ പ്ര​ക്ഷോ​ഭ​ക​ര്‍ ക​ല്ലേ​റു ന​ട​ത്തു​ക​യും ക​ത്തി​ച്ച ട​യ​റു​ക​ള്‍ ഉ​രു​ട്ടു​ക​യും ചെ​യ്തു.

രണ്ടാമത്തെ മാർച് ഓഫ് റിട്ടേൺ (മടങ്ങി പോകാനുള്ള മാർച്) ആണ് ആയിരങ്ങൾ നടത്തിയത്.  അവർക്കു നേരെ സൈന്യം നിർദാക്ഷിണ്യം നിറ യൊഴിച്ചു.