Web Desk

ന്യൂഡൽഹി

October 31, 2020, 11:52 am

സ്റ്റീല്‍ ഗ്ലാസിനകത്തുവച്ച്‌ പടക്കം പൊട്ടിച്ചു, ഗ്ലാസ് കഷ്ണം നെഞ്ചില്‍ തറച്ച്‌ ഒന്‍പതുവയസ്സുകാരന് ദാരുണാന്ത്യം

Janayugom Online

പടക്കം പൊട്ടിക്കാൻ ഉപയോഗിച്ച സ്റ്റീൽ ഗ്ലാസ് നെഞ്ചിൽ തറച്ച് ഒൻപതുവയസ്സുകാരന് ദാരുണാന്ത്യം. കൂടുതൽ ശബ്ദം കേൾക്കാൻ ഗ്ലാസ് കൊണ്ട് മൂടിവച്ച് പടക്കം പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് അപകടമുണ്ടായത്. സ്റ്റീൽ ഗ്ലാസിന്റെ ഒരു ഭാഗം നെഞ്ചിൽ തറച്ചാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പടക്കം കത്തിച്ചശേഷം അത് സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് മൂടിവച്ച് കുട്ടി മാറിനിന്നു. കുറച്ചുസമയമായിട്ടും പടക്കം പൊട്ടാഞ്ഞതിനെത്തുടർന്ന് അടുത്തേക്ക് ചെല്ലുകയായിരുന്നു. ഈ സമയം അപ്രതീക്ഷിതമായി പടക്കം പൊട്ടി. ഗ്ലാസിന്റെ ഒരു ഭാഗം കുട്ടിയുടെ നെഞ്ചിൽ തറച്ചുകയറി.

കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിലേക്ക് തറച്ചുകയറിയ സ്റ്റീൽ കഷ്ണം രക്തദമനിയിൽ മുറിവുണ്ടാക്കിയെന്നും അമിത രക്തസ്രാവമാണ് മരണകാരണമെന്നും ഡോക്ടർ പറഞ്ഞു.

you may also like this video