Web Desk

നെയ്യാറ്റിൻകര

January 10, 2021, 3:51 pm

നെയ്യാറ്റിക്കരയിലെ ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ; ആണ്‍ സുഹൃത്ത് പിടിയില്‍

Janayugom Online

നെയ്യാറ്റിൻകരയില്‍ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടങ്ങാവിള സ്വദേശി ജോമോനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവം നടന്ന ദിവസം ജോമോൻ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെണ്ടകുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിലുണ്ടായിരുന്നുളളു. ജോമോനുമായുളള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മുറിക്കുളളില്‍ കയറി കതകടച്ച പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.സഹോദരിയും ജോമോനും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് പെണ്‍കുട്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ ജോമോൻ സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളയുകയായിരുന്നു. പിന്നാലെ ജോമോൻ മരിച്ച പെണ്‍കുട്ടിയെ മര്‍ദ്ദിച്ചെന്ന് കാര്യം സഹോദരി പൊലീസിനോട് പറഞ്ഞു.

ENGLISH SUMMARY: nineth stan­dard girl sui­cide male friend arrested

YOU MAY ALSO LIKE THIS VIDEO